Type Here to Get Search Results !

Bottom Ad

ഖാസികേസ്‌;ഉടൻ പുനരന്വേഷണം നടത്തണമെന്ന് ജനകീയ കൂട്ടായ്‌മ


മേല്‍പ്പറമ്പ്‌: (www.evisionnews.co)ഖാസി സി.എം അബ്‌ദുള്ള മൗലവിയുടെ ദൂരൂഹ മരണത്തെക്കുറിച്ചു ശബ്‌ദരേഖ പുറത്തു വന്ന സാഹചര്യത്തില്‍ അതു സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്ന്‌ ഇന്നലെച്ചേര്‍ന്ന നാട്ടുകാരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.ഖാസി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ശബ്‌ദരേഖ അടക്കമുള്ള തെളിവുകളും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യമുന്നയിച്ചു.ഇതു സംബന്ധിച്ചു സി.ബി.ഐ ഡയറക്‌ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കാന്‍ തീരുമാനിച്ചു.മുബാറക്‌ നഗറില്‍ ചേര്‍ന്ന യോഗത്തില്‍ ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ നിരവധി പേര്   പങ്കെടുത്തു.ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി.എം.ഉസ്‌താദ്‌ ചെമ്പിരിക്ക ഐക്യവേദി രൂപീകരിച്ചു. ഭാരവാഹികളായി മജീദ്‌ ചെമ്പിരിക്ക (ചെയ.), താജുദ്ദീന്‍ ചെമ്പിരിക്ക (വര്‍.ചെയ.), യൂസഫ്‌.സി.എ (കണ്‍.), സാഹിബ്‌ അഹമ്മദ്‌ അബ്‌ദുള്ള (വര്‍.കണ്‍.), ഹമീദ്‌ ഹാജി കണ്ടത്തില്‍ (ട്രഷ.), ഷരീഫ്‌ സി.എം, അന്‍വര്‍ എം.സി (വൈ.ചെയ.), കരുണന്‍, ഖലീല്‍.ഒ.എ (ജോ.കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.ഹമീദ്‌ ഹാജി ആധ്യക്ഷം വഹിച്ചു. താജുദ്ദീന്‍ ചെമ്പിരിക്ക, ജമാഅത്ത്‌ ഖത്തീബ്‌. സി.എ.അബ്‌ദുല്ല മൗലവി, കരുണന്‍ ചെമ്പിരിക്ക, മജീദ്‌ ചെമ്പിരിക്ക, സി.എച്ച്‌.മുഹമ്മദ്‌, കാദര്‍, യൂസഫ്‌.സി.എ, ഷംസുദ്ദീന്‍ ചെമ്പിരിക്ക പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad