Type Here to Get Search Results !

Bottom Ad

എസ്. ടി. യു പാർലമെന്റ് മാർച്ച് സർക്കാറിന് താക്കീതാവും;എ.അബ്ദുൽ റഹ്‌മാൻ


മുളിയാർ:(www.evisionnews.co)എസ്.ടി.യു.നടത്തുന്ന പാർലമെന്റ് മാർച്ച്കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയസമീപനത്തിനുള്ള താക്കീതായി മാറുമെന്ന് എസ്.ടി.യു ദേശിയ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ  അഭിപ്രായപ്പെട്ടു. തൊഴിൽ നിയമങ്ങളിലും, ചട്ടങ്ങളിലും ഭേദഗതി വരുത്തി രാജ്യത്തെ തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുളിയാർ പഞ്ചായത്ത് എസ്.ടി.യു.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.എസ്.എം.മുഹമ്മദ് കുഞ്ഞി സ്വഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.എ.ബി.ശാഫി, ഖാലിദ് ബെള്ളിപ്പാടി,അഷ്റഫ് ഇടനീർ, ശംസുദ്ധീൻ ആയിറ്റി, മൻസൂർ മല്ലത്ത്, അബൂബക്കർ കണ്ടത്തിൽ,ബി.എംഹാരിസ്,ബി.എം.അഷ്റഫ്, അബ്ബാസ് കൊളച്ചപ്,ഇബ്രാഹിം കോട്ട, മാഹിൻ മുണ്ട ക്കൈ,കെ.മുഹമ്മദ്
കുഞ്ഞി, ബി.കെ.ഹംസ, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, മൊയ്തീൻ ചാപ്പ,അബ്ദുല്ല കൊളത്തുങ്കര, ബി.കെ. നിസാർ ,അബ്ദുല്ല ബാങ്കോക്ക്‌,ആസ്യഹമീദ്, അനീസ മല്ലത്ത്, ജസീല അസ്ലം പ്രസംഗിച്ചു.
ഭാരവാഹികൾ: മാഹിൻ മുണ്ടക്കൈ (പ്രസിഡണ്ട്) നബീസമുഹമ്മദ്കുഞ്ഞി, അബൂബക്കർ ബെഞ്ച് കോർട്ട്, ജസീല അസ്ലം (വൈസ് പ്രസിഡണ്ട്) മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി) മൊയ്തീൻ ചാപ്പ, ഹമീദ് മല്ലം, ആസ്യ ഹമീദ് (ജോ. സെക്രട്ടറി) അബ്ബാസ് തൈവളപ്പ് (ട്രഷറർ)

Post a Comment

0 Comments

Top Post Ad

Below Post Ad