Type Here to Get Search Results !

Bottom Ad

രണ്ടു ദിവസത്തെ ബാറ്ററി ലൈഫോടെ നോക്കിയയുടെ വില കുറഞ്ഞ 4ജി ഫോണ്‍ ഇന്ത്യയിലെത്തി


മുംബൈ: (www.evisionnews.co) നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ ഇന്ത്യയിലെത്തി. എന്‍ട്രി-ലെവല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 2 ഡല്‍ഹിയിലാണ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ 2ന്റെ ഏറ്റവും വലിയ സവിശേഷത. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

പോളികാര്‍ബോനൈറ്റ് ബോഡി, 5 ഇഞ്ച് എച്ച്ഡി എല്‍ടിപിഎസ് ഡിസ്‌പ്ലെ (ഗൊറില്ല ഗ്ലാസ് സുരക്ഷ), ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയാണ് നോക്കിയ 2ന്റെ മറ്റു പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ് നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന് ആന്‍ഡ്രോയ്ഡ് ഒറിയോയുടെ അപ്‌ഡേഷനും ലഭിക്കും.

നോക്കിയ 2ന് 100 മുതല്‍ 150 ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്ന വില (ഏകദേശം 6,500 രൂപ മുതല്‍ 9,700 രൂപ വരെ). രാജ്യത്തെ ഒരു ലക്ഷത്തോളം ഔട്ട്ലെറ്റുകള്‍ വഴി നോക്കിയ 2 വിതരണം ചെയ്യുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. നോക്കിയ 2 ഈ വര്‍ഷം അവസാനത്തോടെ വില്‍പന തുടങ്ങും.

മൂന്നു നിറങ്ങളിലായാണ് നോക്കിയ 2 എത്തുന്നത്. ഇരട്ട സിം സേവനം, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 212 എസ്ഒസി പ്രോസസര്‍, 1 ജിബി റാം, എട്ടു മെഗാപിക്‌സല്‍ റിയര്‍ ക്യാമറ (എല്‍ഇഡി ഫ്‌ലാഷ്), അഞ്ചു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് (എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ്) എന്നിവ പ്രധാന ഫീച്ചറുകളാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad