മുംബൈ : (www.evisionnews.co) ഐപിഎല്‍ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിന്‍ ടസ്‌കേഴ്‌സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആര്‍ബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാര്‍ഷിക പലിശയുള്‍പ്പെടെ 800 കോടി രൂപയോളം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയവിധി.
കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് ആര്‍ബിട്രേറ്റര്‍ വിധിക്കുന്നത്. പണം മടക്കിനല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍.പി. ലഹോട്ടിയുടെ നേതൃത്വത്തിലുള്ള പാനലിന്റേതായിരുന്നു വിധി.
ബിസിസിഐക്കു വാര്‍ഷിക ബാങ്ക് ഗാരന്റി തുക നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു കൊച്ചി ടസ്‌കേഴ്സ് കേരളയെ 2011ലാണ് പുറത്താക്കിയത്. വ്യവസായികളുടെ കൂട്ടായ്മയായ റൊണ്‍ഡിവു കണ്‍സോര്‍ഷ്യം 2010ലാണ് 1550 കോടി രൂപയ്ക്ക് കൊച്ചിയെ സ്വന്തമാക്കിയത്.
Post a Comment
0 Comments