Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് മാർച്ച് വിജയിപ്പിക്കുവാൻ പ്രവർത്തകർ രംഗത്തിറങ്ങണം: യൂത്ത് ലീഗ്

അജാനൂർ :(www.evisionnews.co) ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി സെപ്റ്റംബർ 11 ന് ഹൊസ്ദുർഗ് താലൂക്ക് ഓഫിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് വൻവിജയമാക്കാൻ  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മുന്നോട്ട് വരണമെന്ന് അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യു ഡി എഫ് പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി തിരഞ്ഞെടുപ്പിന് മുമ്പ് മദ്യ മുതലാളിമാരും ചേർന്ന് പിണറായിയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഡാലോചനയുടെ പരിണിതഫലമാണ് മദ്യമൊഴുക്കാനുള്ള സർക്കാരിന്റെ തീരുമാനംകൊണ്ട് ഉണ്ടായിട്ടുള്ളത്. വിദ്യാലയത്തിന്റെയും ആരാധനാലയത്തിന്റെയും മുറ്റത്തേക്ക് ബാറുകൾ കൊണ്ടുവരികവഴി വിദ്യാർത്ഥികളെയും വിശ്വാസികളെയും വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ. ഈ വിഷയത്തിലെ മത സംഘടനകളുടെ നിലപാട് വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരണം. ആവിശ്യ സാധനങ്ങളുടെ വില  വർധിക്കുമ്പോഴും മദ്യം വിളമ്പാനാണ് സർക്കാരിന് താല്പര്യം. ഇത് മദ്യമാഫിയയിൽ നിന്നും കൈപ്പറ്റിയ കോടികൾക്കുള്ള നന്ദിയാണെന്നു  ജനങ്ങൾക് ബോധ്യമായതായും യോഗം വിലയിരുത്തി. തെറ്റായ സർക്കാരിന്റെ ഈ നയങ്ങൾക്കെതിരെ എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്നും മുസ്ലിം ലീഗ് നടത്തുന്ന താലൂക്ക് ഓഫീസ് മാർച്ച് വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇഖ്‌ബാൽ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ഫൈസൽ ചിത്താരി, ഖുൽബുദ്ധീൻ പാലായി, റാഫി മുക്കൂട്, അയ്യൂബ് കൊളവയൽ തുടങ്ങിയവർ സംസാരിച്ചു. നദീർ കൊത്തിക്കാൽ സ്വാഗതവും നൗഷാദ് മാണിക്കോത് മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad