Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗരത്തെ വെൺകടലാക്കി യൂത്ത് ലീഗിന്റെ റോഹിങ്ക്യന്‍ ഐക്യദാര്‍ഡ്യ റാലി

കാഞ്ഞങ്ങാട്:(www.evisionnews.co)നൂറു കണക്കിന് യുവാക്കള്‍ അണിനിരന്ന
മ്യാന്‍മറിലെ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള കാഞ്ഞങ്ങാട് മണ്ഡലം യുത്ത്‌ലീഗ് കമ്മിറ്റിയുടെ ഐക്യദാര്‍ഡ്യ റാലി  കാഞ്ഞങ്ങാട് നഗരത്തെ പാല്‍കടലാക്കി മാറ്റി. തെക്കെപ്പുറത്ത് നിന്ന് ആരംഭിച്ച റാലി പുതിയ കോട്ടയില്‍ സമാപിച്ചു. സമാപന പൊതു യോഗം മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെ ട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം യുത്ത്‌ലീഗ് പ്രസിഡന്റ് ഷംസുദ്ധീന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍ സ്വാഗതം പറഞ്ഞു. പ്രമുഖ പ്രഭാഷകന്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ബഷീര്‍ വെള്ളി ക്കോത്ത്, അഡ്വ.എന്‍.എ ഖാലിദ്, മുബാറക് ഹ സൈനാര്‍, എം ഇബ്രാഹിം, ഹമീദ് ചേരക്കാടത്ത്, കെ.കെ ജാഫര്‍, ആബിദ് ആറങ്ങാടി, റമീസ് ആറങ്ങാടി, അഷ്‌റഫ് ബാവനഗര്‍, എം.എം നാസര്‍, സി.എച്ച് നുറൂദ്ധീന്‍, കെ മുഹമ്മദ് കുഞ്ഞി, കുഞ്ഞാമദ് പുഞ്ചാവി, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, കെ ബി കുട്ടി ഹാജി, യു വി ഇല്യാസ്, ശംസുദ്ധീന്‍ ആവിയില്‍, ശമീര്‍ ആറങ്ങാടി, അബ്ദുല്ല പടന്നക്കാട്, ഷാനവാസ് കാരാട്ട്, ഹംസ മുക്കൂട്, കൊവ്വല്‍ അബ്ദുറ്ഹമാന്‍, ഇബ്രാഹിം പാലാട്ട്, ഉനൈസ്  പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad