Type Here to Get Search Results !

Bottom Ad

വേക്കപ്പ് ചെയർമാനായി ടി.എ മുഹമ്മദ് തൈവളപ്പിനെ തെരെഞ്ഞെടുത്തു

കാസർകോട് : (www.evisionnews.co)അവധിക്കാലം കഴിഞ്ഞ് തിരിച്ച് പോകേണ്ട പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ പകൽകൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജിനെ നേരിൽ കണ്ട് നിവേദനം നൽകാൻ വേക്കപ്പ് ഡയർക്ടർ ബോർഡ് യോഗം തീരുമാനിച്ചു.വേക്കപ്പ്  ചെയർമാനായി ടി.എ മുഹമ്മദ് തൈവളപ്പിനെയും 
ജനറൽ സെക്രട്ടറി സ്കാനിയ ബെദിര, ട്രഷറർ  ഉമ്മർപാണലം, വൈസ് ചെയർമാൻ അബ്ദുൾ സലാം കുന്നിൽ, ജോയിന്റ് സെക്രട്ടറി അശ്രഫ് യേനപ്പോയ, ഹോ: ഓഡിറ്റർ അബ്ദുല്ല ആലൂർ എന്നിവരെ കാസർക്കോട് വേക്കപ്പ് ഓഫിസിൽ  അസീസ് അബ്ദുല്ല യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വേക്കപ്പ് ഡയർക്ടർ ബോർഡ് യോഗം  തിരഞ്ഞടുത്തു.വേക്കപ്പിന്റെ മുഴുവൻ മെമ്പർ മാരെയും  നോർക്കാ റൂട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡിനു കീഴിൽ കൊണ്ട് വരുന്നതിള്ള രജിസ്ട്രേഷൻ സൗജന്യമായി നൽകാനുള്ള തീരുമാനങ്ങളുമായി മുന്നേട്ട് പോകാൻ യോഗം അനുമതി നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad