Type Here to Get Search Results !

Bottom Ad

ശബ്ദമില്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ശബ്ദമുണ്ടാക്കുന്നവരാണ് കവികള്‍ -വീരാന്‍ കുട്ടി

കാസര്‍കോട്:(www.evisionnews.co) ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ശബ്ദമുണ്ടാക്കുന്നവരാണ് കവികളെന്ന് പ്രശസ്ത കവി വീരാന്‍ കുട്ടി പറഞ്ഞു. പി.വി. കൃഷ്ണന്‍ മാഷെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ചുള്ള കവിയരങ്ങ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധമാവണം കവിതയെന്നും ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നവര്‍ക്ക് കവിതകൊണ്ട് മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതിജീവന മന്ത്രമായി കവിത എന്നും നിലനില്‍ക്കുമെന്നും വീരാന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.
പി.എസ്. ഹമീദ് അധ്യക്ഷതവഹിച്ചു. സ്വര്‍ഗ കവാടം കടന്ന് എന്ന കവിത അദ്ദേഹം ചൊല്ലി. പെരുച്ചാഴി എന്ന കവിത ചൊല്ലി പി.വി. കൃഷ്ണന്‍ മാഷും കവിയരങ്ങില്‍ പങ്കാളിയായി.
ദിവാകരന്‍ വിഷ്ണുമംഗലം, മാധവന്‍ പുറച്ചേരി, ബിജു കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, നാലപ്പാടം പത്മനാഭന്‍, പ്രകാശന്‍ മടിക്കൈ, സി.പി. ശുഭ, രവീന്ദ്രന്‍ പാടി, രാധാകൃഷ്ണ ഉളിയത്തടുക്ക, വിനോദ് കുമാര്‍ പെരുമ്പള, എം. നിര്‍മ്മല്‍ കുമാര്‍, രമ്യ കെ. പുളുന്തോട്ടി, രാഘവന്‍ ബെള്ളിപ്പാടി, കുമാര്‍ വര്‍ഷ, എരിയാല്‍ അബ്ദുല്ല, കെ.ജി. റസാഖ്, രാധ ബേഡകം, എം.പി. ജില്‍ജില്‍, കെ.എച്ച്. മുഹമ്മദ്, കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി, റഹ്മാന്‍ മുട്ടത്തോടി, ഹമീദ് ബദിയടുക്ക എന്നിവര്‍ കവിത ചൊല്ലി. 
പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍ സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad