Type Here to Get Search Results !

Bottom Ad

ഉപ്പള റെയില്‍വേ സ്റ്റേഷന്‍ തരംതാഴ്ത്തരുത്: സെപ്തംബര്‍ 11ന് ജനകീയ സദസ്

ഉപ്പള (www.evisionnews.co): ഉപ്പള റെയില്‍വേ സ്റ്റേഷന്‍ താരംതാഴ്ത്തരുതെന്ന് സേവ് ഉപ്പള സ്റ്റേഷന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീര്‍ഘദൂര വണ്ടികള്‍ ഇവിടെ നിര്‍ത്താത്തതിനാലാണ് വരുമാനം കുറയുന്നത്. എഴുപതോളം വണ്ടികള്‍ ഉപ്പള വഴി ഓടുന്നുവെങ്കിലും മലബാര്‍ എക്‌സ്പ്രസും പാസഞ്ചര്‍ വണ്ടികളും മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. വ്യാപാര വ്യവസായ രംഗത്ത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഉപ്പള മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം കൂടിയാണ്. ദീര്‍ഘദൂര വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഏര്‍പ്പെടുത്തിയാല്‍ വരുമാനം ഇരട്ടിയില്‍ ഏറെ വര്‍ധിക്കുമെന്ന് അഡ്വ: ബാലകൃഷ്ണ ഷെറ്ട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളെ ബോധവല്‍കരിക്കുന്നതിന്റെ ഭാഗമായി മംഗല്‍പാടി, പൈവളികെ, മീഞ്ച പഞ്ചായത്തുകളില്‍ വ്യാപകമായ പ്രചാരണം നടത്താനും സെപ്തംബര്‍ 11ന് ജനകീയ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.മുഹമ്മദ് അസിം സ്വാഗതം പറഞ്ഞു. എം.കെ.അലി മാസ്റ്റര്‍, മുഹമ്മദ് ഹനീഫ് റെയിന്‍ബോ, വിജയ് റായ്, സത്താര്‍ ഹാജി, നാഫി ബപ്പായിത്തൊട്ടി, പ്രദീപ് കുമാര്‍ ഷെട്ടി, എസ്.എം.എ തങ്ങള്‍, ബഷീര്‍ മിനാര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad