Type Here to Get Search Results !

Bottom Ad

സ്കൂൾ വിദ്യാർത്ഥിയുടെ മരണം: നാളെ കരിദിനമായി ആചരിക്കും - എൻ എസ് എൽ

കാസർകോട്:(www.evisionnews.co) ഉപ്പള സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയുടെ ദൂരൂഹ മരണത്തിൽ പ്രതിഷേധിച്ച കാസർകോട് ജില്ലയിൽ നാഷണൽ സ്റ്റുഡന്റ്സ് ലീഗ് കരിദിനം പ്രഖ്യാപിച്ചു. ഉപ്പള മണി മുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഉന്നത അനേഷണം വേണമെന്നും നാഷണൽ സ്റ്റുഡന്റസ് ലീഗ് ജില്ലാ പ്രസിഡന്റ് റാഷിദ് ഹദ്ദാദ് ജനറൽ സെക്റട്ടറി റഹ്‌മാൻ തുരുത്തി ട്രഷറർ സിയാദ് ചെമ്പരിക്കയും പ്രസ്താവനയിൽ പറഞ്ഞു. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം അസന്തുലിതാവസ്ഥ തുടരുന്നതിനാലാണ് അധികരിച്ചുവരുന്ന ആക്രമണ പ്രവണത അധ്യാപകരിലും അതുപോലെതന്നെ അവർ പഠിപ്പിക്കുന്ന വിദ്യാർഥികളിലും കാണാൻ സാധിക്കുന്നത്.വിദ്യാർത്ഥികൾ നേരിടുന്ന പീഡനങ്ങളും റാഗിങ്ങുകളും ജില്ലയിൽ അധികരിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഗവണ്മെന്റ് തല നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം എൻ എസ് എൽ നോക്കിനിൽക്കില്ല എന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad