Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ വിദ്യാർത്ഥിനിയുടെ മരണം : സമഗ്രമായ അന്വേഷണം വേണം : എം എസ് എഫ്.

ഉപ്പള :(www.evisionnews.co) മണിമുണ്ടയിലെ സ്വകാര്യ സ്കൂളിൾ പഠിക്കുന്ന വിദ്യാർത്ഥിനി അദ്ധ്യാപികയുടെ മർദ്ദനം കാരണം രോഗ ശയ്യയിലാവുകയും, മരണപ്പെടുകയും ചെയ്തുവെന്നത് സമഗ്രമായി അന്വേഷണം നടത്തി പുറത്ത് കൊണ്ടു വരണമെന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് വന്ന് മയ്യിത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. സുഖമില്ലാതായി മരണപ്പെട്ട് മരിച്ച കുട്ടിയെ സംശയത്തിന്റെ പേരിൽ പോസ്റ് മോർട്ടം നടത്തുന്നതിൽ കുട്ടിയുടെ ബന്ധുക്കൾക്ക് താൽപര്യമില്ലാത്തത്, ഇതൊരു പ്രചാരണ ട്രെൻഡിനായി ചില തൽപര കക്ഷികൾ നടത്തുന്ന പ്രചരണമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഏതായാലും സമഗ്രമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്ന് എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വരം വാർത്താ കുറിപ്പിൽ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad