Type Here to Get Search Results !

Bottom Ad

ഉപ്പള റെയിൽവേ ഉപയോക്തൃ സംഗമം ; ഒരുക്കങ്ങൾ പൂർത്തിയായി

ഉപ്പള :(www.evisionnews.co) സെപ്റ്റംബർ 11 ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തു നടക്കുന്ന റെയിൽവേ ഉപയോക്തൃ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ പി. കരുണാകരൻ (എം.പി), നളിൻകുമാർ കട്ടീൽ(എം.പി), പി.ബി. അബ്ദുൽ റസാഖ്(എം.ൽ.എ) എന്നിവരെയും ത്രിതല പഞ്ചായത്ത് ജനപ്രധിനിധിനികളെയും വ്യാപാരികളെയും യാത്രക്കാരെയും പങ്കെടുപ്പിച്ചാണ് സംഗമം. മംഗൽപാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകാരുടെ യാത്രാകേന്ദ്രമായ ഉപ്പളയിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, റിസർവഷൻ സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ ലൈനിനു പടിഞ്ഞാർ ഭാഗത്തുള്ളവർക്കായി മേൽപ്പാലം/അടിപ്പാത അനുവദിക്കുക, പ്ലാറ്റ്‌ഫോം ഉയരം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുടെ നിവേദനം ജനനേതാക്കൾക്ക് സമർപ്പിക്കും. യാത്രക്കാരെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായ നോട്ടീസ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഹനീഫ് റെയിൻബൊക്ക്‌ നൽകി സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ബാലകൃഷ്ണ ഷെട്ടി നിർവ്വഹിച്ചു. അസീം മണിമുണ്ട സ്വാഗതം പറഞ്ഞു. ടി.എ. മൂസ, എം.കെ. അലി മാസ്റ്റർ, സുജാത ഷെട്ടി, രമണൻ മാസ്റ്റർ, എം. അബ്ബാസ് ഓണന്ത, ഉമ്മർ രാജാവ്, നാഫി ബപ്പായിത്തൊട്ടി, രവിചന്ദ്ര, പുഷ്പരാജ് കെ. ഐൽ, വത്സരാജ്, വിജയ് കുമാർ റൈ, ബി.എം. മുസ്തഫ, ഇക്ബാൽ മണിമുണ്ട, പി.എം. ഖാദർ, അക്ബർ എന്നിവർ സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad