Type Here to Get Search Results !

Bottom Ad

ഉപ്പള റെയിൽവേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി

ഉപ്പള:(www.evisionnews.com)സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന റെയിൽവേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി. അഡ്വ: ബാലകൃഷ്ണ ഷെട്ടിയുടെ അദ്ധ്യക്ഷതയിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. എ.കെ.അലി മാസ്റ്റർ കമ്മിറ്റിയുടെ കർമ്മ പദ്ധതി അവതരിപ്പിച്ചു. പൈവളികെ പ്രസിഡണ്ട് ഭാരതി ഷെട്ടി മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞി, പാലക്കാട് ഡിവിഷൻ റയിൽവെയുടെ യൂസേഴ്സ് കോൺസുലേറ്റിവ് കമ്മിറ്റി അംഗം അഡ്വ: ആർ. പ്രശാന്ത് കുമാർ, വ്യാപാരി വ്യവസായി പ്രസിഡന്റ് മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ. രമണൻ മാസ്റ്റർ, പി.എം.കാദർ, വിജയ് റായ്, ഹർഷ കുമാർ ഷെട്ടി, വി.പി.ശുകൂർ ഹാജി, അബ്ബാസ് ഓണന്ത, എസ്‌.എം.എ. തങ്ങൾ, എം.ബി യൂസുഫ്, അമീർ മെർക്കള, കെ.ഫ്. ഇക്ബാൽ, ജബ്ബാർ പള്ളം, കുട്ടികൃഷ്ണൻ, ബി.എം.മുസ്തഫ, കമലാക്ഷ സെക്ഷൻ സെന്റർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, നാഫി ബപ്പായിത്തൊട്ടി എന്നിവർ പ്രസംഗിച്ചു. മുൻ റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാകളായ ആൾവായി മൂസ ഹാജി, അശോക് കുമാർ ഹൊള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൺവീനർ അസീം മണിമുണ്ട സ്വാഗതവും ഹനീഫ് റെയിൻബോ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad