Type Here to Get Search Results !

Bottom Ad

ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദനവും ആദരിക്കലും നടന്നു

ഉദുമ:(www.evisionnews.co) ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദനവും ആദരിക്കലും നടന്നു. ഉദുമ സംഘം ഹാളില്‍ നടന്ന യോഗം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി  ഉദ്ഘാടനം  ചെയ്തു. സംഘം പ്രസിഡന്റ് പി ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 2016-17 വര്‍ഷത്തില്‍ കൂടുതല്‍ പാല് അളന്ന ക്ഷീര കര്‍ഷകരായ മീനാക്ഷി മാങ്ങാട്, ആയിഷാബി ഈച്ചിലിങ്കാല്‍, നഫീസ താമരക്കുഴി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലിയും കൂടുതല്‍ ഗുണമേന്മയുള്ള പാല് നല്‍കിയ ക്ഷീരകര്‍ഷക നാരായണിയെ മില്‍മ സീനിയര്‍ സൂപ്പര്‍വൈസര്‍ പി എം എ ഷാജിയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ക്ഷീര കര്‍ഷകരുടെ മക്കളെ ചടങ്ങില്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. വസുമങ്ങാട്, കെ വി ശോഭന, കാര്‍ത്യായനി, നാരായണന്‍, ആയിഷ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി വി രജനി റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ എന്‍ ചന്ദ്രന്‍ സ്വാഗതവും വിജയന്‍ നായര്‍ തച്ചരടി നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad