Type Here to Get Search Results !

Bottom Ad

എസ്.എഫ് ഐയും അധ്യാപകരും ഒത്ത് കളിക്കുന്നതായി ആരോപിച്ച് ഉദിനൂർ സ്കൂളിൽ യു.ഡി എസ്.എഫ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു

തൃക്കരിപ്പൂർ : (www.evisionnews.co)സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.എഫ് - കെ.എസ്.യു പ്രവർത്തകരുടെ നോമിനേഷൻ സ്വീകരിക്കാതെ എസ്.എഫ്.ഐയുമായി ഇടത് പക്ഷ അധ്യാപക സംഘടനാ നേതാക്കന്മാർ ഒത്ത് കളിച്ച് പാർലമെന്റ് ഇലക്ഷൻ അട്ടിമറിക്കാനുള്ള നീക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ യു.ഡി എസ്.എഫ് പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. പ്രതിഷേധ യോഗം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. വരാൻ പോകുന്ന ഇലക്ഷനിൽ എം.എസ്.എഫ് - കെ.എസ്.യു സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുറപ്പായപ്പോൾ എസ്.എഫ്.ഐ പ്രവർത്തകരുടെയും പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെയും സമ്മർദ്ദത്തിനു വഴങ്ങി സ്കൂൾ അധികൃതർ പത്രിക നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൽ പ്രധിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ്‌ അസ്ഹറുദ്ദീൻ മണിയനോടി അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള ബീരിച്ചേരി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രൻ, എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്‌ തെക്കേക്കാട്, തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ സൈഫുദ്ദീൻ തങ്ങൾ, തൃക്കരിപ്പൂർ പഞ്ചായത്ത്‌ സെക്രട്ടറി ഫാസിൽ ഫിറോസ്, ഇജാസ് ആറങ്ങാടി സ്കൂൾ യൂണിറ്റ് ഭാരവാഹികളായ ആഷിഖ്, സുഹൈർ, അൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad