Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ബൈത്തുറഹ്മ പ്രഖ്യാപനവും 18ന്


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും ബൈത്തുറഹ്മ പ്രഖ്യാപനവും 18മുതല്‍ 20വരെ ചട്ടഞ്ചാല്‍ കല്ലട്ര ഗ്രൗണ്ടില്‍ തോണി റഊഫ് നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

18ന് രാവിലെ പത്തു മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ടി.ഡി ഹസന്‍ ബസരി പതാക ഉയര്‍ത്തും. വൈകിട്ട് ഏഴ് മണിക്ക് മതപ്രഭാഷണം പള്ളിക്കര സംയുകത ഖാസി പൈവളികെ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ അല്‍ ഹൈദ്രോസ് ചട്ടഞ്ചാല്‍ പ്രാര്‍ത്ഥന നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍ സ്വാഗതം പറയും.

അല്‍ ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ഖാസിമി പ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍ നന്ദി പറയും. 19ന് സി.എച്ച് ഖാലിദ് ഫൈസി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പൂല്‍ ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി ചെയര്‍മാന്‍ ഖാദര്‍ കണ്ണമ്പള്ളി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ റഊഫ് ബായിക്കര സ്വാഗതം പറയും. സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.

സമാപന ദിവസമായ 20ന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹുസൈനാര്‍ തെക്കില്‍ സ്വാഗതം പറയും. മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ട് ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജിയെ പരിപാടിയില്‍ ആദരിക്കും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. നൗഫല്‍ മങ്ങാടന്‍ നന്ദി പറയും. പ്രമുഖ നേതാക്കള്‍ ജനപ്രതിനിധികള്‍ സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍, ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍, റഊഫ് ബായിക്കര , ട്രസ്റ്റ് കണ്‍വീനര്‍ സിദ്ധീഖ് മങ്ങാടന്‍, ഖാദര്‍ കണ്ണമ്പള്ളി, ട്രഷറര്‍ മജീദ് ബെണ്ടിച്ചാല്‍, മൊയ്തീന്‍ തൈര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad