Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മതപ്രഭാഷണം സംഘാടക സമിതി രൂപീകരിച്ചു


ചട്ടഞ്ചാല്‍ (www.evisionnews.co): ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സെപ്തംബര്‍ 18, 19, 20 തിയതികളില്‍ ചട്ടഞ്ചാലില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെയും ബൈത്തുറഹ്മ പ്രഖ്യാപനത്തിന്റെയും വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപികരിച്ചു. ചെയര്‍മാന്‍ ടി.ഡി ഹസ്സന്‍ ബസരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. 

ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍ സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര, അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, മജീദ് ബെണ്ടിച്ചാല്‍, ടി.ഡി ലത്തീഫ്, മൊയ്തീന്‍ തൈര, അബു മാഹിനാബാദ്, അഹമ്മദ് മല്ലം സാദിഖ് ആലംപാടി, നൗഫല്‍ മങ്ങാടന്‍, ഹസൈനാര്‍ സി.എച്ച്, ശാഫി കൊക്കടം, സഫ്‌വാന്‍ മങ്ങാടന്‍, സി.എച്ച് സാജിദ്, നിയാസ് പുത്തരിയടുക്കം പ്രസംഗിച്ചു. 

ഭാരവാഹികള്‍: ഹുസൈനാര്‍ തെക്കില്‍ (ചെയര്‍), അബൂബക്കര്‍ കണ്ടത്തില്‍ (ജന. കണ്‍), കാസ്മി അബ്ദുല്ല (ട്രഷ), മീഡിയ ആന്റ് പബ്ലിസിറ്റി: ഖാദര്‍ കണ്ണമ്പള്ളി (ചെയര്‍), റഊഫ് ബായിക്കര (കണ്‍).

Post a Comment

0 Comments

Top Post Ad

Below Post Ad