Type Here to Get Search Results !

Bottom Ad

സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍മൂലം ട്രെയിനുകള്‍ ഒന്നിച്ചെത്തിയത് പരിഭ്രാന്തി പരത്തി

കാസര്‍കോട് (www.evisionnews.co): സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം രണ്ടു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ ഒന്നിച്ചെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ചെന്നൈ- മംഗലാപുരം എക്സ്പ്രസും പുതുച്ചേരി- മംഗലാപുരം എക്സ്പ്രസുമാണ് ഒരേസമയം കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ ഒരുമിച്ചെത്തിയത്. ഇതേ തുടര്‍ന്ന് കാസര്‍കോടിനും കണ്ണൂരിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം ഒന്നര മണിക്കൂറോളം വൈകി.

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള സിഗ്‌നല്‍ സംവിധാനത്തിലെ അപാകതമൂലം കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനിലെത്തിയ ചെന്നൈ എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിടുകയായിരുന്നു. ഇതിന് പിന്നാലെ രണ്ടാം പ്ലാറ്റ്ഫോംവഴി പുതുച്ചേരി എക്സ്പ്രസും എത്തുകയായിരുന്നു. രണ്ടു ട്രെയിനുകളും നേരിയ അകലത്തില്‍ നിര്‍ത്തിയിടുകയായിരുന്നു. 

കാസര്‍കോട് റെയില്‍വേ സ്റ്റേഷനടുത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണുകുഴിക്കുന്നതിനിടയില്‍ റെയില്‍വെയുടെ സിഗ്നല്‍ കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ക്ക് സിഗ്നല്‍ നഷ്ടമായത്. മണ്ണെടുപ്പ് പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു. ഇതിനിടെ തളങ്കരയിലെത്തിയ മാവേലി എക്‌സ്പ്രസ് അവിടെ നിറുത്തിയിട്ടു. തളങ്കരയില്‍ നിര്‍ത്തിയിട്ട മാവേലി എക്‌സ്പ്രസിലെ കാസര്‍കോട്ടേക്കുള്ള യാത്രക്കാര്‍ അവിടെ ഇറങ്ങി നടന്നുപേവുകയായിരുന്നു. ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍വെ അധികൃതരുടെ നിരുത്തരവാദപരമായ നിലപാടാണ് ട്രെയിന്‍ സര്‍വീസ് തടസപ്പെടാന്‍ ഇടയാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad