ദുബൈ (www.evisionnews.co): കാസര്‍കോട് സ്വദേശികളായ വാഹനപ്രേമികളുടെ ആഗോളതലത്തിലുള്ള കൂട്ടായ്മക്ക് ദുബൈയില്‍ തുടക്കമായി. 'ടീം വീല്‍സ് 14' എന്ന കൂട്ടായ്മയുടെ ലോഗോ മന്‍ഖൂലില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് പ്രകാശനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുകയും കാസര്‍കോടിന്റെ വാഹന സംസ്‌ക്കാരത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയുമാണ് ടീം വീല്‍സിന്റെ ലക്ഷ്യം.
ട്രാഫിക്, പാര്‍ക്കിംഗ് തുടങ്ങി നഗരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനും ലക്ഷ്യമുണ്ട്. മുഹമ്മദ് ഫഹീം, അബ്ദുല്‍ ഖാദിര്‍, റാഷിദ് അബ്ദുല്‍ റഹ്മാന്‍, റഈസ്, ഹനാന്‍ ഫില്ലി, സമീസ് ഐസ്വേള്‍ഡ്, അന്‍ച്ചു ബെസ്റ്റ് ലൈഫ്, ഷഹബാസ്, അബ്ദുല്ല ഹണ്ട്രഡ്, ഇര്‍ഷാദ് മുഹമ്മദ്, സമദ് കല്ലപ്പള്ളി, ഷാക്കിര്‍ ചാല, സലാം നുനു, സര്‍ബാസ് മെംസ് തുടങ്ങിയവരാണ് ടീം വീല്‍സിന്റെ അണിയറപ്രവര്‍ത്തകര്‍.
Post a Comment
0 Comments