Type Here to Get Search Results !

Bottom Ad

അടുക്കത്തുബയലില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു


കാസര്‍കോട്: (www.evisionnews.co) തിങ്കളാഴ്ച്ച രാവിലെ ക്ലാസ് തുടങ്ങാനിരിക്കെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്തുബയല്‍, അര്‍ജാലിലെ ഹരീഷ്ചന്ദ്രന്‍-റീന ദമ്പതികളുടെ മകന്‍ എ അര്‍ഷിദ് കുമാര്‍(18) ആണ് മരിച്ചത്.
മംഗ്ളൂരുവിലെ ശ്രീദേവി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയിരുന്നു. ഇന്നു ക്ലാസ് തുടങ്ങാനിരിക്കെയാണ് സംഭവം. മാതാപിതാക്കള്‍ എറണാകുളത്ത് പോയതായിരുന്നു. വീട്ടില്‍ മുത്തച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറിക്കകത്തെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് കേസെടുത്തു. അശ്വതി, ആദിഷ് സഹോദരങ്ങള്‍

Post a Comment

0 Comments

Top Post Ad

Below Post Ad