Type Here to Get Search Results !

Bottom Ad

സിനാന്‍ വധക്കേസ് വിധി സെപ്തംബര്‍ 18ലേക്ക് മാറ്റി



കാസര്‍കോട് (www.evisionnews.co): ബൈക്ക് തടഞ്ഞുനിര്‍ത്തി മുഹമ്മദ് സിനാന്‍ എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 18ലേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നേരത്തെ രണ്ടുതവണ വിധിപറച്ചില്‍ മാറ്റിവെച്ചിരുന്നു. ഇത് മൂന്നാം തവണയാണ് പ്രമാദമായ കേസിന്റെ വിധിപറച്ചില്‍ മാറ്റിവെക്കുന്നത്. 

2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.45ഓടെയാണ് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സി.ടി.എം പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ (19) കുത്തികൊലപ്പെടുത്തിയത്. വീട്ടിലേക്ക്് ഉച്ചഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും വഴി ആനവാതുക്കലിന് സമീപം ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ചാണ് മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയത്.




Post a Comment

0 Comments

Top Post Ad

Below Post Ad