Type Here to Get Search Results !

Bottom Ad

വിദ്വേഷപ്രസംഗം; ശശികലയ്‌ക്കെതിരെ മതസ്പര്‍ദ്ധയ്ക്ക് കേസെടുത്തു


കൊച്ചി: (www.evisionnews.co)  വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്‌ക്കെതിരെ കോഴിക്കോടും പറവൂരും കേസ് റജിസ്റ്റര്‍ ചെയ്തു. 2006ല്‍ മാറാട് കൂട്ടക്കൊലയ്ക്കുശേഷം അവിടെയെത്തി പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു കോഴിക്കോട്ടെ കേസ്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി.സതീശനും പറവൂരിലെ ഡിവൈഎഫ്‌ഐ നേതൃത്വവും നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.

കര്‍ണാടക സര്‍ക്കാരിനു ഗൗരി ലങ്കേഷിന്റെ മരണം ആവശ്യമായിരുന്നെന്ന ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രസംഗത്തിനെതിരെയുള്ള കേസാണിത്. ഇതിന്റെ പേരില്‍ കേസെടുക്കണമെന്ന് ഇന്നലെത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. പരാമര്‍ശം വിശദമായി പഠിക്കുകയും നിയമോപദേശം തേടുകയും ചെയ്തശേഷമാണ് എറണാകുളം റൂറല്‍ എസ്പി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad