Type Here to Get Search Results !

Bottom Ad

മതം മാറിയ യുവതിയുടെ ആത്മഹത്യ: വ്യാജ സിദ്ധന്റെ ജാമ്യാപേക്ഷ തള്ളി


കാഞ്ഞങ്ങാട്: മതം മാറിയ യുവതി ക്വാര്‍ട്ടേഴ്സിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജ സിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അജാനൂര്‍, കൊളവയലിലെ അബ്ദുള്‍ റഹ്മാ(52)ന്റെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തള്ളിയത്.ടീന എന്ന തന്‍സീറ (22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളെ ആത്മഹത്യാ പ്രേരണാകുറ്റത്തിനു അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 11ന് ആണ് ജോമോന്റെ ഭാര്യയായ ടീന എന്ന തന്‍സീറയെ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോമോനും തന്‍സീറും പ്രണയ വിവാഹം കഴിഞ്ഞവരാണ്.യുവതിയെ അബ്ദുള്‍ റഹ്മാന്‍ മന്ത്രവാദ ചികിത്സയ്ക്ക് ഇരയാക്കിയിരുന്നുവെന്നും ഇതിനിടയില്‍ രഹസ്യ ഭാഗങ്ങളില്‍ പച്ചക്കുത്തിയതിനെ ചൊല്ലി ഉണ്ടായ മാനസിക വിഷമം കാരണമാണ് തന്‍സീറ ജീവനൊടുക്കിയതെന്നുമാണ് പൊലീസ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad