Type Here to Get Search Results !

Bottom Ad

ബിജെപിയ്‌ക്കെതിരെ വിശാലപ്രതിപക്ഷ സഖ്യത്തിന് കളമൊരുക്കാന്‍ ആംആദ്മി


കൊച്ചി : (www.evisionnews.co) ദേശീയതലത്തില്‍ ബിജെപിവിരുദ്ധ രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമാകാന്‍ തയാറെടുത്ത് ആം ആദ്മി പാര്‍ട്ടി. ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന നിലപാടില്‍ മാറ്റംവരുത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് എഎപി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ അശുതോഷും സോംനാഥ് ഭാരതിയും പറഞ്ഞു. കേരളത്തില്‍ ബൂത്തുതലത്തില്‍ അടിത്തറ വിപുലപ്പെടുത്താനുള്ള പരിപാടിക്കും നേതൃത്വം തുടക്കം കുറിച്ചു.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഡല്‍ഹി നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വന്‍വിജയം പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി നേതൃത്വം. ഗുജറാത്തില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ യഥാര്‍ഥ വെല്ലുവിളി 2019ലെ പൊതുതിരഞ്ഞെടുപ്പാണ്. ഇപ്പോഴത്തെ നിലയില്‍ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തനിച്ചു സാധ്യമല്ലെന്ന തിരിച്ചറിവാണു വിശാലപ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad