Type Here to Get Search Results !

Bottom Ad

കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിതേടി എത്തുന്നത് യു.എ.ഇ.യില്‍


അബുദാബി: (www.evisionnews.co) ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടി എത്തുന്ന രാജ്യം യു.എ.ഇ. ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ കാലങ്ങളില്‍ ആളുകള്‍ കൂടുതല്‍ ജോലി തേടി പോയിരുന്നത് സൗദി അറേബ്യയിലേക്കായിരുന്നു. കഴിഞ്ഞ ആറുമാസത്തെ കണക്ക് പ്രകാരം ആളുകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് യു.എ.ഇ.ആണ്.

ആറുമാസത്തിനിടെ 74,778 ഇന്ത്യക്കാരാണ് യു.എ.ഇ.യില്‍ ജോലി തേടിയെത്തിയത്. സൗദിയില്‍ ജോലി തേടിയെത്തിയത് 32,995 പേരായി കുറഞ്ഞു എന്നും കണക്കുകള്‍ പറയുന്നു.

മുമ്പ് കേരളത്തില്‍ നിന്നായിരുന്നു കൂടുതല്‍ പേരും ജോലിതേടി യു.എ.ഇ.യിലേക്ക് എത്തുന്നതെങ്കില്‍ ഇപ്പോള്‍ അത് ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായിട്ടുണ്ട്. 2015-ല്‍ ജോലി തേടിയെത്തിയ ഇന്ത്യക്കാരില്‍ 31 ശതമാനവും ഉത്തര്‍പ്രദേശ് സ്വദേശികളായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad