Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ മുപ്പതോളം എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍


തിരുവനന്തപുരം : എഐസിടിഇ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്നിലൊരു വിദ്യാര്‍ത്ഥി പോലും പ്രവേശനം നേടാത്ത കോളേജുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. കേരളത്തില്‍മാത്രം മുപ്പതോളം എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടുകയോ, മറ്റുള്ള കോളേജുകളില്‍ ലയിപ്പിക്കുകയൊ ചെയ്യും.
നിലവില്‍ മൂന്നിലൊന്ന് കുട്ടികള്‍പോലും പ്രവേശനം നേടാത്ത 800 എഞ്ചിനീയറിംഗ് കോളേജുകള്‍ രാജ്യത്തുണ്ട്. ഇത്തരം കോളേജുകള്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചുപൂട്ടാനാണ് ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം.
സ്വാശ്രയ മേഖലയില്‍ മൂന്നുശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ 5.44 ശതമാനം സീറ്റുകളില്‍ വിദ്യാര്‍ത്ഥികളില്ല. 10633 എഞ്ചിനീയറിംഗ് കോളേജുകളുള്ള ഇന്ത്യയില്‍ നിരവധി കോളേജുകള്‍ മികച്ച പഠന നിലവാരമുള്ളവയല്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവരാനുള്ള കാരണമെന്ന് എഐസിടിഇ ചൂണ്ടിക്കാട്ടുന്നു. മൂന്നിലൊന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന കോളേജുകള്‍ അടുത്ത ആഴ്ചയ്ക്കകം എഐസിടിഇക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad