മംഗളൂരു (www.evisionnews.co): നേത്രാവതി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് എഞ്ചിനീയര്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബെല്‍ത്തങ്ങാടിയിലെ വിഖില്‍ (21), ബിഹാര്‍ സ്വദേശി ശുഭം (22), ചിത്രദുര്‍ഗ സ്വദേശി ശ്രീരാം (21) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെ കൊണാജെക്ക് സമീപം നടുഗുഡ്ഡെയിലാണ് സംഭവം. മംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെ പുഴയിലിറങ്ങിയ നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും വിഖിലിനെയും ശുഭവിനെയും ശ്രീരാമിനെയും കണ്ടെത്തനായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
Post a Comment
0 Comments