Type Here to Get Search Results !

Bottom Ad

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം

ധാക്ക: (www.evisionnews.co) വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ വിതരണം ചെയ്യും. ഈ വസ്തുക്കള്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ലയില്‍ നിന്ന് ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുള്‍ ഖ്വദര്‍ ഏറ്റുവാങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അരി, പഞ്ചസാര, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കൊതുകുതിരി, പുതപ്പ് എന്നിവയും കയറ്റി അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ റോഹിന്‍ഗ്യകളെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സഹായം കൈമാറുന്നതെന്നത് ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര തലത്തില്‍ റോഹിന്‍ഗ്യന്‍ ആഭയാര്‍ത്ഥികള്‍ക്കായി സഹായ ഹസ്തങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനിടയിലാണ് ഇന്ത്യയുടെ സഹായം എത്തുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad