Type Here to Get Search Results !

Bottom Ad

തകര്‍ന്ന റോഡ് സ്വന്തം ചെലവില്‍ നന്നാക്കിയെന്നത് പൊള്ളയായ അവകാശവാദം: യൂത്ത് ലീഗ്


ബദിയടുക്ക (www.evisionnews.co): ചെര്‍ക്കള- കല്ലടുക്ക റോഡില്‍ ബദിയടുക്ക മുതല്‍ ഉക്കിനടുക്ക വരെയുള്ള സ്ഥലങ്ങളില്‍ സ്വന്തം ചെലവിലാണ് റോഡുകള്‍ നന്നാക്കിയതെന്ന ചിലരുടെ അവകാശവാദം ആരാന്റെ ഗര്‍ഭത്തിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടുള്ള എട്ടുകാലി മമ്മുഞ്ഞിയുടെ അവകാശവാദത്തിന് തുല്യമായിരിക്കുകയാണെന്ന് യൂത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബദിയടുക്ക സെക്ഷന്‍ പി.ഡബ്ല്യു.ഡി ഓഫീസിലും റോഡ് റിപെയര്‍ ചെയ്യാന്‍ കരാറെടുത്ത കരാറുകാരനോടും യൂത്ത് ലീഗ് നേതാക്കള്‍ അന്വേഷിച്ചപ്പോള്‍ കരാറുകാരനാണ് റോഡ് നന്നാക്കിയതെന്നും ജെ.സി.ബി വാടക ഉള്‍പ്പടെ റോഡ് നന്നാക്കിയതിന്റെ മുഴുവന്‍ ചെലവും വഹിച്ചതെന്നുള്ള വസ്തുത മനസിലാക്കാനായത്.

സ്വന്തം പണം കൊണ്ടാണ് റോഡ് നന്നാക്കിയതെന്ന് അവകാശം പറയുന്നവരുടെ ലക്ഷ്യം ബസ് മുതലാളിമാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പൈസ പിരിച്ചുകീശയിലാക്കാനുള്ള അടവാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പബ്ലിസിറ്റിയും പണവും ആഗ്രഹിച്ച് തരംതാണ ഏര്‍പ്പാട് നടത്തുന്ന ഇങ്ങനയുള്ളവരെ കരുതിയിരിക്കണമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad