നായന്മാര്‍മൂല (www.evisionnews.co): നായന്മാര്‍മൂലക്കടുത്ത പാണലത്ത് സ്വകാര്യ വാഹന വില്‍പന ഏജന്‍സിയിലേക്ക് വാഹനങ്ങളുമായി വരുന്ന കണ്ടെയ്നറുകള്‍ ദേശീയ പാതയുടെ ഇരുവശങ്ങളിലായി പാര്‍ക്ക് ചെയ്യുന്നത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമാവുന്നു. ദേശീയ പാതയില്‍ ഏതു സമയത്തും വലിയ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വലുതാണ്.
കമ്പനിയില്‍ നിന്നും വാഹനങ്ങളുമായി വരുന്ന വലിയ കണ്ടെയ്നറുകള്‍ അതിലെ വാഹനങ്ങള്‍ മുഴുവന്‍ ഇറക്കിത്തീരുന്നത് വരെ ദിവസങ്ങളോളം റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്ക് ചെയ്യുന്നതാണ് പതിവ്. ഇത്തരത്തില്‍ മൂന്നോ നാലോ കണ്ടെയ്നറുകള്‍ ഒന്നിച്ചാണ് ഇവിടെ മിക്ക ദിവസങ്ങളിലും എത്തിച്ചേരുന്നത്.
കഴിഞ്ഞ ദിവസം മാത്രം ഏഴ് വണ്ടികള്‍ നായന്മാര്‍മൂലയില്‍ പാര്‍ക്ക് ചെയ്തിരുന്നു. വലിയ ഉയരവും നീളവുമുള്ള ഇവ നിര്‍ത്തിയിടുന്നതോടെ പാതക്കിരുവശവും വലിയ മതിലുകള്‍ പണിതത് പോലെ അനുഭവപ്പെടുന്നു. തിരക്കുപിടിച്ച ദേശീയ പാതയിലെ ഇടുങ്ങിയ ഭാഗത്ത് വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ ജീവന്‍ പണയം വെച്ച് റോഡിലൂടെയാണ് പലപ്പോഴും നടന്നുപോവുന്നത്. അത്യാവശ്യ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങാന്‍ പറ്റാത്തത് മൂലം ചെറിയ അപകടങ്ങളും നിത്യ സംഭവമാണ്.കണ്ടയ്നറുകള്‍ ശ്രദ്ധിക്കാതെ ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് മൂലം റോഡില്‍ വാഹനം കുടുങ്ങി മണിക്കൂറുകളോളം ദേശീയപാത സ്തംഭിക്കുന്നതും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുന്നതും സ്ഥിരമായി നടക്കുന്ന അപകടങ്ങളാണ്.
വാഹന ഏജന്‍സികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നതാണ് ഇവര്‍ക്കുള്ള ലൈസന്‍സിലെ പ്രധാന വ്യവസ്ഥ. കാല്‍നട യാത്രക്കാരുടെയും വാഹങ്ങളുടെയും സുരക്ഷ കണക്കിലെടുക്കാതെയുള്ള പാര്‍ക്കിംഗിനെതിരെ ദേശീയ പാത അധികൃതരോ പൊലീസോ നടപടിയെടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
Post a Comment
0 Comments