Type Here to Get Search Results !

Bottom Ad

ഖത്തറില്‍ ചുവപ്പു പാത; തുറന്നത് ഹൈടെക് റോഡ്


ദോഹ : (www.evisionnews.co) പൂര്‍ണമായും ചുവന്ന നിറത്തിലുള്ള റോഡ് ഖത്തറില്‍ പൂര്‍ത്തിയാക്കി, ഗതാഗതത്തിനു തുറന്നുകൊടുത്തു. അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷനല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട്എബൗട്ട് വരെ ഭാഗത്തെ 'റെഡ് സ്ട്രീറ്റാ'ണു പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫിസ് ഗതാഗതത്തിനു തുറന്നുനല്‍കിയത്.

ഖത്തറില്‍ ചുവന്ന നിറത്തിലുള്ള ടാര്‍ കൊണ്ടു നിര്‍മിച്ച ആദ്യത്തെ റോഡാണിത്. പൂര്‍ണമായും യന്ത്രവല്‍കൃത നിയന്ത്രണ സംവിധാനത്തിലൂടെ റോഡ് പൂര്‍ണമായി അടയ്ക്കാനോ, കാല്‍നടയാത്രയ്ക്കു മാത്രമായി മാറ്റാനോ സാധിക്കും. ദേശീയദിനം, കായികദിനം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ റോഡില്‍ ഗതാഗതം നിരോധിക്കാനും സ്വമേധയാ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സംവിധാനമുണ്ട്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ അല്‍ ബിദ പാര്‍ക്ക് ഫാന്‍ സോണായാണു പ്രവര്‍ത്തിക്കുക.

കോര്‍ണിഷിലെ പ്രധാന ആഘോഷ വേദിയും ഈ പാര്‍ക്കാകും. അല്‍ ബിദ പാര്‍ക്ക് പ്രൊജക്റ്റിന്റെ ഭാഗമാണ് ഈ റോഡും.പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫിസിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി വരുന്ന പാര്‍ക്ക് ഈവര്‍ഷം അവസാനം തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടു ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണു പാര്‍ക്ക് തയാറാവുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ മധ്യ, പൗരസ്ത്യ ഏഷ്യന്‍ മേഖലയിലെ തന്നെ വലിയ പാര്‍ക്കുകളിലൊന്നാകും ഇത്.6000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ജിംനേഷ്യം, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍, തുറസ്സായ കളിസ്ഥലങ്ങള്‍, 850 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ തിയറ്റര്‍, സൈക്കിള്‍, കുതിര, ഒട്ടക ട്രാക്കുകള്‍ തുടങ്ങി ഒട്ടേറെ ആധുനിക സൗകര്യങ്ങളോടെയാണു പാര്‍ക്ക് തയാറാവുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad