Type Here to Get Search Results !

Bottom Ad

ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ച ഓമ്പതുകാരിക്ക് എച്ച്.ഐ.വി

തിരുവനന്തപുരം: (www.evisionnews.co) റീജിണല്‍ കേന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു.
നേരത്തെ ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് രക്താര്‍ഭുതം സ്ഥിരീകരിച്ചിരുന്നു. തുടര്‍ ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍സിസിസില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിയുടെ എച്ച്‌ഐവിയില്ല. 
ഇതിനു ശേഷം നാലു തവണ കീമോത്തറാപ്പി നടന്നു. പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. ആഗസ്ത് 25ന് വീണ്ടും ആര്‍സിസിയില്‍ നടന്ന രക്തപരിശോധന റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. 
തുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് വ്യക്തമായതോടെ ആര്‍സിസി അധികൃതര്‍ കുറ്റസമ്മതം നടത്തിയതായി കുട്ടിയുടെ അച്ഛന്‍ പറയുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കുറ്റക്കാരെ കണ്ടെത്താനോ നടപടി സ്വീകരിക്കാന ആരും തയ്യാറിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. 
സഭവം വാര്‍ത്തയായതോടെയാണ് ആര്‍സിസിസി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെകെശൈലജ ഉത്തരവിട്ടത്. മെഡിക്കല്‍ കോളജ് പൊലീസിനും പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍സിസി അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad