Type Here to Get Search Results !

Bottom Ad

രക്തം സ്വീകരിച്ച ഒമ്പത് വയസ്സുകാരിക്ക് എച്ച്ഐവി; ആർസിസിയിൽ പൊലീസ് പരിശോധന

തിരുവനന്തപുരം:(www.evisionnews.co) റീജനൽ കാൻസർ സെന്ററിൽ ചികിൽസയിൽ കഴിഞ്ഞ പെൺകുട്ടിക്ക് എച്ച്ഐവി രോഗബാധ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തുന്നു. രക്താർബുദ ചികിൽസയുടെ ഭാഗമായി രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശി ഒൻപതു വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
ആരിൽനിന്നൊക്കെ കുട്ടിക്കു രക്തം നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കമുള്ളവയും പൊലീസ് ആർസിസി അധികൃതരിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരും സംഭവത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നത്. ജോയിന്റ് ഡിഎംഎ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സർക്കാർ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് പൊലീസ് അന്വേഷണവും പുരോഗമിക്കുന്നത്.
കടുത്ത പനിയെത്തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും ചികിൽസയ്ക്കെത്തിയപ്പോഴാണു കുട്ടിക്ക് അർബുദം സ്ഥിരീകരിച്ചത്. തുടർന്നു കഴിഞ്ഞ മാർച്ചിൽ ഇവർ ആർസിസിയിൽ ചികിൽസയ്ക്കെത്തി. ചികിൽസയുടെ മുന്നോടിയായി എച്ച്ഐവി ഉൾപ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്. തുടർന്നു മുംബൈ ഉൾപ്പെടെയുള്ള ലാബുകളിൽ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു.
മാതാപിതാക്കൾക്ക് എച്ച്ഐവിയില്ലെന്നു പരിശോധനയിൽ വ്യക്തമായി. ആർസിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികിൽസിച്ചിട്ടില്ലെന്നും രക്തം നൽകിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad