Type Here to Get Search Results !

Bottom Ad

ഖത്തർ കെ എം സി സി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട് :(www.evisionnews.co)ഖത്തർ കെ എം സി സി യുടെ സുവർണ ജൂബിലി ആഘോഷം കോഴിക്കോട് വെള്ളിമാടക്കുന്ന് ജെ ഡി റ്റി യിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലി കുട്ടി എം പി ഉദ്ഘാടനംചെയ്തു. സുകൃതപ്രവാസത്തിന്റ അരനൂറ്റാണ്ട് എന്ന തലക്കെട്ടിൽ പ്രവാസം സമൂഹനന്മക്ക് എന്ന സന്ദേശമുയർത്തി നടന്ന പരിപാടിക്ക് സമാഗമം 2017 കുടുംബ സംഗമത്തോടെയാണ് തുടക്കമായത്. 25 വർഷത്തെ ഖത്തർ പ്രവാസ ജീവിതത്തിനിടെ കെ എം സി സി യുടെ ജില്ലാ ഭാരവാഹിത്വം വഹിച്ച് പ്രവാസം ജീവിതം നിർത്തി നാട്ടിൽ തിരിച്ചെത്തിയവർക്കുള്ള സുകൃത സേവനത്തിന് പ്രൗഡ ഗംഭീര ചടങ്ങിൽ കാസർകോട് ജില്ലയിൽ നിന്ന് മുസ്തഫ ബാങ്കോട്, അബ്ദുൽ റഹിമാൻ ബീരിച്ചേരി , മുഹമ്മദ്‌ കുന്നിൽ, സുബൈർ കാഞ്ഞങ്ങാട് സി എച്ച് ഇസ്മായിൽ, എൻ മുഹമ്മദ്‌ എന്നിവരെ ആദരിച്ചു 

ചടങ്ങിൽ ഖത്തർ കെ എം സി പ്രസിഡന്റ് എസ് എ എം ബഷീർ അധ്യക്ഷത വഹിച്ചു. നിയസഭ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീർ, എം പി അബ്ദുസ്സമദ് സമദാനി, പി കെ കെ ബാവ, എം സി മാഹിൻ ഹാജി, പാറക്കൽ അബ്ദുള്ള എം എൽ എ, കെ എം ഷാജി എം എ എ, ഉമ്മർ പാണ്ടികശാല, എം പി ഷാഫി ഹാജി, സാലി ബേക്കൽ, ജില്ലാ കെ എം സി പ്രസിഡന്റ് എം ലുഖ്‌മാനുൽ ഹക്കീം, ജനറൽ സെക്രട്ടറി സാദിക്ക് പാക്യാര, ഹാരിസ് എരിയാൽ, ഇബ്രാഹിം ബെള്ളൂർ, സുബൈർ പാക്യാര, അലി ചേരൂർ, മജീദ് ചെമ്പിരിക്ക, , കെ എസ് അബ്ദുല്ല, ഹമീദ് മാന്യ, സൂപി കല്ലക്കട്ട, കാസിം ബീരിച്ചേരി, എൻ സി അബൂബക്കർ, അഹ്മദ് കുട്ടി ഉണ്ണികുളം, പി എസ് എച്ച് തങ്ങൾ, പി ക്കെ പിറോസ്, ടി പി അഷ്‌റഫ്‌ അലി, സി കെ സുബൈർ, നജീബ് കാന്തപുരം, അഡ്വ നൂർബിന റഷീദ്, എം എ റസാഖ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, എം സി വടകര, സിദ്ധീഖ്‌അലി രാങ്ങാട്ടൂക്കര, അൻവർ നഹ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു അബ്ദുൽ നാസർ നാച്ചി സ്വാഗതവും ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad