Type Here to Get Search Results !

Bottom Ad

ഭാരതത്തെ വൃത്തിയാക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കൂ; യുവാക്കളോട് പ്രധാനമന്ത്രി മോദി


ന്യൂഡല്‍ഹി : (www.evisionnews.co) ഇന്ത്യയെ വൃത്തിയാക്കാന്‍ യുവാക്കള്‍ വിശ്രമമില്ലാതെ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

'യുവ ഇന്ത്യ, നവ ഇന്ത്യ' എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളോടും യുവാക്കളോടും സംസാരിച്ചത്. വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാല തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുമ്പോള്‍ പ്രചാരണവിഷയത്തില്‍ വൃത്തിക്കു കൂടുതല്‍ പ്രാധാന്യം നല്‍കണം. സര്‍ഗാത്മതകയ്ക്കും പുതുമയ്ക്കും സര്‍വകലാശാല ക്യാംപസുകളേക്കാള്‍ മികച്ച സ്ഥലമില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

ധര്‍മ്മപ്രഭാഷണത്തില്‍ സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശനിഷ്ഠയും രാമകൃഷ്ണ മിഷനിലൂടെ രൂപപ്പെട്ടതാണ്. ഗുരുവിനെയല്ല, സത്യത്തെയാണ് അദ്ദേഹം തേടിയിരുന്നത്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്വാമി ശബ്ദമുയര്‍ത്തിയെന്നും മോദി പറഞ്ഞു
ആരാധന കൊണ്ടുമാത്രം ദൈവത്തെ ബന്ധപ്പെടാനാവില്ലെന്നു വിവേകാന്ദന്‍ പറഞ്ഞു. ജനസേവയാണ് പ്രഭുസേവയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജാംഷഡ്ജി ടാറ്റയുമായുള്ള ബന്ധം, ഇന്ത്യയുടെ സ്വയംപര്യാപ്തതയെന്ന സ്വാമിയുടെ പരിഗണനയ്ക്ക് ഉദാഹരണമാണ്. അറിവും പ്രായോഗിക ജ്ഞാനവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി 'ഒരു ഏഷ്യ' എന്ന ആശയം വിവേകാനന്ദന്‍ മുന്നോട്ടുവച്ചെന്നും മോദി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad