Type Here to Get Search Results !

Bottom Ad

ജില്ലയില്‍ മണല്‍ വേട്ട ശക്തമാക്കി: 3 ലോറികള്‍ പിടികൂടി, മണല്‍ക്കടത്തിനെതിരെ ശക്തമായ നടപടികളെന്ന് ജില്ലാ പോലീസ് മേധാവി


കാസര്‍കോട് :ജില്ലയില്‍ മണല്‍ വേട്ട ശക്തമാക്കി.വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മണല്‍ കടത്തുകയായിരുന്ന 3 ലോറികള്‍ പോലീസ്  പിടികൂടി.
അനധികൃത മണല്‍ക്കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി  ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.കോടികളുടെ അനധികൃത മണല്‍ക്കടത്തിനെതിരെ കഴിഞ്ഞ ദിവസം ഇ വിഷന്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും,വാര്‍ത്തയുമായി ബന്ധപ്പെട്ട  വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും, സംഭവത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു. കേരളത്തിലെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ കെംഡലില്‍(കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേഷന്‍ ലിമിറ്റഡ്)നിന്നും മണല്‍ വിതരത്തിനായി കരാര്‍ ഏറ്റെടുത്ത ഐ ഇ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനി വ്യാജരേഖകളുണ്ടാക്കി  കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക്  കോടികളുടെ മണല്‍ക്കടത്ത്  നടത്തുന്ന വിവരമാണ് ഇ വിഷന്‍ പുറത്തു കൊണ്ട് വന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad