Type Here to Get Search Results !

Bottom Ad

പെരിയ പോളിയിൽ സംഘടിപ്പിച്ച എഞ്ചിനീയേഴ്സ് വാരാഘോഷം ശ്രദ്ധേയമായി

പെരിയ:(www.evisionnews.co) ഗവ.പോളി ടെക്ക്നിക്ക് കോളജ് പെരിയയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് അസോസിയേഷൻ ന്റെ ആഭിമുഖ്യത്തിൽ നടത്തിയ എൻജിനീയർസ് വാരാഘോഷം ശ്രദ്ധേയമായി. ഓരോ ദിവസവും വിവിധ വിഷയങ്ങളെ കുറിച്ചു ക്ലാസ്സുകൾ സംഘടിപ്പിച്ചു. സുനിൽകുമാർ, വിസ്മയ കെ, അശ്വതി കൃഷ്ണ, അനുപമ റായ്, അപർണ എ, മഞ്ജിമ ,ശ്രീ നിധീഷ്, ദിപിൻ കുമാർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി .എഞ്ചിനീയർസ് ദിനത്തിൽ  കാസർഗോഡ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശാഹുൽ ഹമീദ് കെ.എം  സെമിനാർ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ സോളമൻ പി.വൈ ഉദ്ഘാടനം ചെയ്തു. പുരന്തര എം അധ്യക്ഷനായിരുന്നു. അജിത് എൻ.പി, വാസുദേവൻ കെ, ജിഷാദ് രവി, സൗമ്യ , ആതിര തുടങ്ങിയവർ സംസാരിച്ചു. ശാശ്വത് കെ സ്വാഗതവും ശരത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad