Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസിയുടെ മരണം: പി.ഡി.പി. സമര സന്ദേശ വാഹനപ്രചരണ ജാഥ നവംബര്‍ 6, 7, 8 തീയതികളിൽ

കാസര്‍കോട്:(www.evisionnews.co)ചെമ്പരിക്ക ഖാസിയുടെ കൊലപാതകം എന്‍.ഐ.എ. ആന്വേഷിക്കണമെന്നു  ആവശ്യപ്പെട്ട്   പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 6, 7, 8 തീയ്യതികളില്‍ സമരസന്ദേശ വാഹനപ്രചരണ ജാഥ സംഘടിപ്പിക്കാന്‍ കാസര്‍കോട് റസ്റ്റ് ഹൗസില്‍ ചേര്‍ പി.ഡി.പി. ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കൊലയാളികളെ കണ്ടെത്തണമൊവശ്യപ്പെട്ട്  നടത്തിവരുന്ന  നിരന്തര സമരത്തിന്റെ ഭാഗമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. നവംബര്‍ 6ന് മംഗലാപുരം ബന്ദറില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മത പണ്ഡിതന്മാരുടെയും സാിദ്ധ്യത്തില്‍ ആരംഭിച്ച് നവംബര്‍ 8 ന് ചെമ്പരിക്കയില്‍ സമാപിക്കും. സമാപന സമ്മേളനം മേല്‍പറമ്പില്‍ പി.ഡി.പി.യുടെ സംസ്ഥാന നേതാക്കളുടെയും പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക-മത നേതാക്കളുടെയും സാന്നിധ്യത്തില്‍ നടക്കും. സംസ്ഥാന ജന. സെക്രട്ടറി ബഷീര്‍ അഹമ്മദ് മഞ്ചേശ്വരം (ജാഥ ലീഡര്‍) ഗോപി കുതിരക്കല്‍ (ജാഥ വൈസ് ക്യാപ്റ്റന്‍) റഷീദ് മുട്ടുന്തല (ജാഥ ഡയരക്ടര്‍) യൂനുസ് തളങ്കര (കോഡിനേറ്റർ) തുടങ്ങിയ 21 അംഗ ജാഥ അംഗങ്ങളെ തെരെഞ്ഞെടുത്തു.
സെപ്തംബര്‍ 10 മുതല്‍ ഒക്‌ടോബര്‍ 10 വരെ ലഘുലേഖ വിതരണവും ഹൗസ് ക്യാമ്പയിനും സായാഹ്ന കൂട്ടായ്മയും അതാത് മണ്ഡലങ്ങളില്‍ പ്രചരണ പരിപാടിയയി നടത്തും. ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 1 വരെ പ്രചരണ കൺവെൻഷൻ  പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കും. പി.ഡി.പി. പ്രവാസി സംഘടനയായ പി.സി.എഫ്.ന്റെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ വിതരണം ചെയ്തു. 
റഷീദ് മുട്ടുന്തലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗം സംസ്ഥാന ജനറല്‍ സെക്ര'റി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. ഗോപി കുതിരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുറഹ്മാന്‍ പുത്തിഗെ, ആബിദ് മഞ്ഞംപാറ, നാരായണന്‍ ആയംപാറ, മുഹമ്മദ് കുഞ്ഞി മവ്വല്‍, റസാഖ് മുളിയടുക്ക, ഉബൈദ് , ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ഫാറൂഖ് തങ്ങള്‍, ഇബ്രാഹിം കോളിയടുക്കം, അബ്ദുല്ല കുണിയ, മുഹമ്മദ് ആലംപാടി, ഇസ്മായില്‍ ആരിക്കാടി, റഷീദ് ബേക്കല്‍, ഫസല്‍ ബദിയഡുക്ക, ഖാലിദ് മഞ്ചത്തടുക്ക, അബ്ദുല്‍ ഖാദര്‍ ബദിയഡുക്ക, ബാബു , കുഞ്ഞിക്കോയ തങ്ങള്‍, ഷാഫി കളനാട് എിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും എം.ടി.ആര്‍. ഹാജി മഞ്ഞംപാറ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad