Type Here to Get Search Results !

Bottom Ad

വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ആറുപേര്‍ക്കെതിരെ കേസ്

Image result for passport india
അമ്പലത്തറ: വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ടിനപേക്ഷിച്ച ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടിനപേക്ഷിച്ച അട്ടേങ്ങാനത്തെ രാമകൃഷ്ണന്‍ (42), തട്ടുമ്മലിലെ പട്ടരടുക്കം മുഹമ്മദലി (44) തട്ടുമ്മലിലെ മുനീര്‍ അഹമ്മദ് (44), അഷറഫ് (42), മുഹമ്മദ് മുസ്താഹ് (47), രതീശന്‍ (40), എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തത്. ആറുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പിന്റെ രീതിയില്‍ തന്നെയാണ് ഒരേ സ്ഥലത്ത് ആറോളം വ്യാജ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കിയത്. ഇതില്‍ പലതിനും തീവ്രവാദബന്ധമുണ്ടെന്ന് കണ്ട സാഹചര്യത്തില്‍ ഉന്നത അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് പോലീസിനെ ഞെട്ടിപ്പിക്കുന്നവിധത്തില്‍ വീണ്ടും വ്യാജ രേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad