Type Here to Get Search Results !

Bottom Ad

പാലക്കുന്നിന്റെ സമഗ്രവികസനത്തിന് ജനകീയ കൂട്ടായ്മ

ഉദുമ (www.evisionnews.co): അനുദിനം പുരോഗമിക്കുന്ന പാലക്കുന്ന് പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കുന്ന് വികസന കൂട്ടായ്മക്ക് തുടക്കമായി. ജില്ലയിലെ പ്രമുഖ പട്ടണങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പാലക്കുന്നിന്റെ നിരവധി പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു കൂട്ടായ്മയുടെ അനിവാര്യത അംബിക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനകീയവേദി ചര്‍ച്ച ചെയ്തു. കെഎസ്ടിപി റോഡ് നിര്‍മാണത്തിലെ അനുബന്ധ പ്രവൃത്തികളുടെ പൂര്‍ത്തീകരണം, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനം, മാലിന്യ നിര്‍മാര്‍ജനം, ശൗചാലയം, ട്രാഫിക് സര്‍ക്കിള്‍ തുടങ്ങിയവ സജീവ വിഷയമായി. 

പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബാണ് ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. ക്ലബ്ബ് പ്രസിഡണ്ട് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് എ.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.വി അപ്പു, ക്ലബ്ബ് സെക്രട്ടറി പി.വി സുമേഷ്, ഉദയമംഗലം സുകുമാരന്‍, സുകുമാരന്‍ നായര്‍ കരിപ്പോടി, പാലക്കുന്നില്‍ കുട്ടി, പി.വി ഉദയകുമാര്‍, കെ. അപ്പക്കുഞ്ഞി, മുരളീധരന്‍ പള്ളം, കൊപ്പല്‍ പ്രഭാകരന്‍, ശ്രീജ പുരുഷോത്തമന്‍, ടി.കെ കണ്ണന്‍, ഷിജിത്ത് പാലക്കുന്ന് സംസാരിച്ചു. ഗംഗാധരന്‍ പള്ളം ചെയര്‍മാനായും ജഗദീശന്‍ ആറാട്ടുകടവ് ജനറല്‍ കണ്‍വീനരായും മുപ്പതുപേരടങ്ങുന്ന പാലക്കുന്ന് ടൗണ്‍ ഡെവലപ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad