Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 20 സ്‌കൂളുകളില്‍ ഇനി ഒആര്‍സി പദ്ധതി

കാസർകോട് :(www.evisionnews.co)ആദ്യഘട്ടത്തില്‍ ജില്ലയില്‍ അഞ്ച് സ്‌കൂളുകളിലാണ് നമ്മുക്കുള്ള ഉത്തരവാദിത്വം അഥവാ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍-ഒആര്‍സി എന്ന പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടമായി 15 സ്‌കൂളുകളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.  
കാസര്‍കോട് ജി എച്ച് എസ് എസ്, ബേത്തൂര്‍പാറ ജി എച്ച് എസ് എസ്, ഉദിനൂര്‍ ജി എച്ച് എസ് എസ്, കുഞ്ചത്തൂര്‍ ജി വി എച്ച് എസ് എസ്, ഹോസ്ദുര്‍ഗ്  ജി എച്ച് എസ് എസ് എന്നീ സ്‌കൂളുകളിലാണ് ആദ്യഘട്ടം നടപ്പിലാക്കി വരുന്നത്.
2017-18 അധ്യയന വര്‍ഷത്തില്‍ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന 15 സ്‌കൂളുകളുടെ ലിസ്്റ്റ്് ചുവടെ

 മാലോത്ത് കസബ, ചന്ദ്രഗിരി, പാണ്ടി, ബളാംതോട്, ഉപ്പള, കുമ്പള, കാറഡുക്ക, പെര്‍ഡാല, ഉദുമ, ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ജി എച്ച് എസ് സ്‌കൂളുകള്‍, വെളളച്ചാല്‍  ജിഎംആര്‍എസ്  ഫോര്‍ ബോയ്‌സ്, നെല്ലിക്കുന്ന്് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, തൃക്കരിപ്പൂര്‍ വിപിപിഎംകെപി എസ്ജിവിഎച്ച്എസ്എസ്, കാസര്‍കോട്  ഗവ. സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്.

Post a Comment

0 Comments

Top Post Ad

Below Post Ad