Type Here to Get Search Results !

Bottom Ad

ഒ ആര്‍ സി പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം നാളെ ഉദുമയില്‍

ഉദുമ:(www.evisionnews.co) ഔവര്‍ റെസ്‌പോണ്‍സബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ ആര്‍ സി )പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ശില്‍പശാലയും നാളെ (16 ന്) രാവിലെ 10 മണിക്ക് ഉദുമ ജി എച്ച് എസ് എസില്‍ നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

അനാരോഗ്യകരമായ സാമൂഹ്യ വ്യതിയാനങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കൂട്ടുത്തരവാദിത്വത്തോടെ കുട്ടികളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഒആര്‍സി. കാസര്‍കോട് ജി എച്ച് എസ് എസ്, ബേത്തൂര്‍പാറ ജി എച്ച് എസ് എസ്, ഉദിനൂര്‍ ജി എച്ച് എസ് എസ്, കുഞ്ചത്തൂര്‍ ജി വി എച്ച് എസ് എസ്, ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസ് എന്നീ അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 2017-18 അധ്യയന വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് 15 സ്‌കൂളുകള്‍കൂടി പദ്ധതിയുടെ ഭാഗമായി പുതുതായി തെരഞ്ഞെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad