ചെര്‍ക്കള (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ പ്രതികാത്മക പൂക്കളം തീര്‍ത്തും അന്യംനിന്ന് പോയ വിവിധ നാടന്‍ കളികള്‍ സംഘടിപ്പിച്ചും ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളജില്‍ നടന്ന ഓണാഘോഷം ശ്രദ്ധേയമായി. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ശരീഫ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ എം.എ നജീബ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റൗഫ് ബായിക്കര ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ വിജയ ലക്ഷ്മി, സുമോദ് പയ്യന്നൂര്‍, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളായ ഖാദര്‍ കരിപ്പൊടി, എം.എ തബ്‌സീര്‍ അണങ്കൂര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരാവാഹികളായ മഹറൂഫ്, അഹമ്മദലി ചട്ടഞ്ചാല്‍, ബാത്തിഷാ, ദഹീന്‍ തളങ്കര, ശരത്കുമാര്‍, ഇത്ത്ബാന്‍ ചേരൂര്‍, ഫാസില്‍ ചേരൂര്‍, അല്‍ത്താഫ് ഇന്ദിരാനഗര്‍, നാസര്‍ ഇന്ദിരാനഗര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments