Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റ് മതപ്രഭാഷണ പരമ്പര; സ്വാഗത സംഘം ഓഫീസ് തുറന്നു


ചട്ടഞ്ചാല്‍: (www.evisionnews.co) ശിഹാബ് തങ്ങള്‍ എജ്യുകേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍18 19 20 തിയ്യതികളില്‍ ചട്ടഞ്ചാല്‍ കല്ലട്ര ഗ്രൗണ്ടില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെയും ബൈതുറഹ്മ പ്രഖ്യാപന സമ്മേളനത്തിന്റെയും വിജയത്തിന് വേണ്ടിയുള്ള സ്വാഗതം സംഘം ഓഫീസ് മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍  ടി ഡി ഹസ്സന്‍ ബസരി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രടറി ടി ഡി കബീര്‍ തെക്കില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ,അബ്ദുല്‍ ഖാദര്‍ കളനാട്, മല്ലം സുലൈമാന്‍, ഖാസ്മി അബ്ദുല്ല, ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി,സിദ്ധീഖ് മങ്ങാടന്‍, ഖാദര്‍ കണ്ണമ്പള്ളി,സഫ്വാന്‍ മങ്ങാടന്‍, മൊയ്തീന്‍ തൈര, നൗഫല്‍ മങ്ങാടന്‍, സാജിദ് സിഎച്ച്, എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad