Type Here to Get Search Results !

Bottom Ad

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഉപ്പയും മകനും മരിച്ചു

കാസര്‍കോട് (www.evisionnews.co): മകന് പിന്നാലെ നിമിഷങ്ങള്‍ക്കകം പിതാവും കുഴഞ്ഞുവീണ് മരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ പിലായിന്റടി അബ്ദുല്‍ റഹ്്മാന്‍ (80), മകന്‍ റഷീദ് (35) എന്നിവരാണ് മരിച്ചത്. 

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അസുഖബാധിതനായ റഷീദ് ഛര്‍ദിച്ച് അവശനായി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട പിതാവും കുഴഞ്ഞുവീണു. ഇരുവരെയും വീട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഖദീജ. മറ്റുമക്കള്‍: മുഹമ്മദ്, മജീദ് (ഇരുവരും സൗദി), അബ്ദുല്‍ ഖാദര്‍, ഉസ്മാന്‍, ഇല്യാസ്, ഷംസീര്‍, ബീഫാത്തിമ. മരുമക്കള്‍: മുഹമ്മദ്, ഷംസാദ്, മറിയംബി, ഹസീന, റൈഹാന, ഷബീബ. സഹോദരങ്ങള്‍: ഉമ്മര്‍, മറിയുമ്മ, പരേതരായ അബ്ദുല്ല, ബീഫാത്തിമ. അവിവാഹിതനാണ് മരിച്ച റഷീദ്. മയ്യിത്ത് ഞായറാഴ്ച രാവിലെ 9മണിയോടെ തായല്‍ നായന്മാര്‍മൂല ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad