Type Here to Get Search Results !

Bottom Ad

നാഷണൽ യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

ഉപ്പള: നാഷണൽ യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഐ.എൻ.എൽ. ജില്ലാ ട്രഷറർ സഫറുള്ള ഹാജി പട്ടേൽ എൻ.വൈ.എൽ. മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഗ, ജനറൽ സെക്രട്ടറി ഫാറൂഖ് ആരിക്കാടി, ട്രഷറർ അഷ്റഫ് അട്ക്ക എന്നിവർക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.റോഹിംഗ്യകൾക്കെതിരെയുള്ള  വംശഹത്യയിലും സംഘ് പരിവാർ ഭീകരതക്കെതിരെ തൂലിക ചലിപ്പിച്ച എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും യോഗം നടുക്കം രേഖപ്പെടുത്തി.
എൻ.വൈ.എൽ. ജില്ലാ കോർഡിനേറ്റർ അഡ്വ: ഷെയ്ക്ക് ഹനീഫ്, എൻ.വൈ.എൽ. ജില്ലാ സെക്രട്ടറി യൂസുഫ് ഒളയം, മുസ്തഫ കുമ്പള, അബ്ദുൽ റഹ്മാൻ ആരിക്കാടി, മുഖ്ഷിദ് ഉപ്പള, ഹനീഫ് അയ്യൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad