Type Here to Get Search Results !

Bottom Ad

യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും ഫോണും കവർന്നു; നാല് പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: (www.evisionnews.co)യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും ഫോണും കവർന്ന കേസിൽ നാല് പേര്‍ക്കെതിരെ കേസ്.കളനാട് ചന്ദ്രഗിരി പി.എം. ഹൗസില്‍ മുഹമ്മദ് റിയാസ്(36)ന്റെ പണവും മൊബൈല്‍ഫോണുമാണ് നഷ്ടപ്പെട്ടത്. 12 ന് രാത്രി ആലംപാടി പള്ളിക്ക് സമീപം വെച്ചാണ് നാലംഗസംഘം ഭീഷണിപ്പെടുത്തി പേഴ്‌സും മൊബൈല്‍ഫോണും തട്ടിയെടുത്തതെന്ന് റിയാസിന്റെ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഷൂദ്, ഷുഹൈബ്, റിയാസ്, ഷമീം എന്നിവര്‍ക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad