Type Here to Get Search Results !

Bottom Ad

ഇന്ധന വില വര്‍ധനവ്: യൂത്ത് കോണ്‍ഗ്രസ് ഹൈവേ ഉപരോധിച്ചു


കാസര്‍കോട് (www.evisionnews.co): പെട്രോള്‍ ഡീസല്‍ വില വര്‍ധവിനെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാടിനെതിരെയും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നടന്ന ഹൈവേ ഉപരോധം യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. ശ്രീജിത്ത് മാടക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടി, നാസര്‍ മൊഗ്രാല്‍, സഫ്‌വാന്‍ കുന്നില്‍, ആബിദ് എടച്ചേരി, കുഞ്ഞി വിദ്യാനഗര്‍, മധുസൂദനന്‍ പേരടുക്കം, അഹമ്മദ് എളിഞ്ചെ, ധര്‍മ്മന്‍ മാളങ്കൈ, സുധീഷ് പാണൂര്‍, സലിം പുത്തിഗെ, ശ്രീനാഥ്, നാരായണന്‍, സഫ്‌വാന്‍ മായിപ്പാടി, ഷാഫി കുന്നില്‍, അഷ്‌റഫ് മൊഗ്രാല്‍ നേതൃത്വം നല്‍കി.

പൊയിനാച്ചിയില്‍ നടന്ന ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍, രാജേഷ് പുല്ലൂര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, എ.കെ ശശിധരന്‍, രാജേഷ് പള്ളിക്കര, അന്‍വര്‍ മാങ്ങാട്, മണിമോഹനന്‍, വസന്തന്‍, ഹര്‍ഷദ് മാങ്ങാട്, രതീഷ് ബാബു, രവീന്ദ്രന്‍ കരിച്ചേരി, രാജന്‍ പൊയിനാച്ചി സംസാരിച്ചു. സ്വരാജ് കാനത്തൂര്‍, ഗിരി അടുക്കത്ത് ബയല്‍, ഗിരി കൃഷ്ണന്‍,അനൂപ്, നിഷാന്ത്, മനീഷ്, പ്രദീപ് കുമാര്‍, കെ. പ്രദീപ്, ഹനീഫ എണിയാടി, ജയേഷ്, വിനോദ് നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ചോയ്യകോട് അധ്യക്ഷത വഹിച്ചു. എം. അസിനാര്‍, ഡി.വി ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, സി.വി ഗോപകുമാര്‍, സന്തു ടോം ജോസ്, നോയല്‍ ടോം ജോസ്, ബി.പി പ്രദീപ് കുമാര്‍, സത്യനാഥന്‍ പത്രവളപ്പില്‍, കെ.വി ജയകുമാര്‍, പ്രശാന്ത് പനത്തടി, സന്തോഷ് കള്ളാര്‍, വിനോദ് എടകടവ്, മാര്‍ട്ടിന്‍ ജോര്‍ജ്, ജിന്‍സണ്‍ അബ്രാം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad