Type Here to Get Search Results !

Bottom Ad

ഗണേശോത്സവ ഫോട്ടോയുടെ പേരിൽ അഖിലേഷിനെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ:ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ

ബദിയടുക്ക:(www.evisionnews.co)ബദിയടുക്കയിൽ നടന്നഗണേശോത്സവ ഫോട്ടോയുടെ പേരിൽ വാസ്തവ വിരുദ്ധമായ വാർത്ത ഫോട്ടോഗ്രാഫർ അഖിലേഷിനെതിരെ പ്രചരിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്ത ബദിയടുക്കയിലെ നുസ്രത്തുൽ ഇസ്ലാം യുവജനസംഘത്തിന്റെ നിലപാടിൽ കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)കാസർകോട് ജില്ലാ കമ്മിറ്റി ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. ഇവർ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ എടുത്തത് അഖിലേഷ് അല്ല എന്നിരിക്കെ അതിന്റെ യഥാർത്ഥ ഫോട്ടോഗ്രാഫറെ കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടത്. സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്അഖിലേഷിനെതിരെ കേസ് കൊടുത്തിട്ടുള്ളത്. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഇത്തരം കേസുകൾ തള്ളിക്കളയുക. സമൂഹത്തിൽ വർഗ്ഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ രീതിയിലുള്ള കാഴ്ചപ്പാടുകളെ തള്ളിക്കളയണമെന്നുംകെ പി വി യു സി ഐ ടി യു കാസർകോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കനകാംബരൻ പ്രസിഡണ്ട് ബാബു രസിത എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad