ന്യൂഡൽഹി:(www.evisionnews.co)പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു. നൈപുണ്യ വികസന വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. രണ്ടോ മൂന്നോ മന്ത്രിമാർ കൂടി ഉടൻ രാജി വച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ചയുണ്ടായേക്കും.
റെയില്‍വേ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കാനാണു സാധ്യത. അരുണ്‍ ജയ്റ്റ്ലി ധനവകുപ്പ് ഒഴിയും. പീയുഷ് ഗോയല്‍ ധനമന്ത്രിയാകും. ഉമാ ഭാരതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ രാജി നല്‍കിയേക്കും എന്നും റിപ്പോർട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും.
അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തതിനു മണിക്കൂറുകൾക്കുള്ളിലാണു രാജീവ് പ്രതാപ് റൂഡിയുടെ രാജി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.
ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചുമതലയേൽപ്പിച്ചിരിക്കുന്നത് അരുൺ ജയ്റ്റ്‌ലിയെയാണ്. പ്രകാശ് ജാവദേക്കറിനാണ് കർണാടകയുടെ ചുമതല.
Post a Comment
0 Comments